അധ്യാപകനെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടിജെ ജോസഫിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സൗത്ത് വാഴക്കുളം സ്വദേശി പരീത് ആണ് അറസ്റ്റിലായത്. അക്രമി സംഘം സഞ്ചരിച്ച കാറോടിച്ചത് ഇയാളായിരുന്നു. മംഗലാപുരത്തു വച്ചാണ് പരീതിനെ അറസ്റ്റു ചെയ്തത്. ഇതോടെ കൃത്യത്തില്‍ പങ്കെടുത്ത ഏഴു പേരില്‍ അഞ്ചു പേര്‍ പിടിയിലായി.
കേസിലെ മുഖ്യപ്രതി നാസറാണ് തന്നെയും കൃത്യത്തിനായി നിയോഗിച്ചതെന്നു പരീത് പൊലീസിനു മൊഴി നല്‍കി. അധ്യാപകനോടുള്ള വൈരാഗ്യം തന്നെയാണു അക്രമത്തിനു കാരണം. കൃത്യത്തില്‍ പങ്കെടുത്ത എല്ലാവരെയും തനിക്ക് അറിയില്ല. നാസര്‍ പല സ്ഥലങ്ങളില്‍ നിന്നായാണ് ആളുകളെ റിക്രൂട്ട് ചെയ്തതെന്നും പരീത് പൊലീസിന് മൊഴി നല്‍കി.
കൃത്യത്തിനു ശേഷം പരീത് അടക്കമുള്ളവര്‍ കൊല്ലം, തൃശിനാപ്പള്ളി, ചെന്നൈ മുംബൈ എന്നിവിടങ്ങളിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 25ാമത്തെ ആളാണു പരീത്.












Click it and Unblock the Notifications