സംശയം: ഭര്‍ത്താവ് ഭാര്യയുടെ മുഖം വെട്ടിവികൃതമാക്കി
കോഴിക്കോട്: സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖം വെട്ടി വികൃതമാക്കി. കൊടുവാളുകൊണ്ടുള്ള വെട്ടേറ്റു യുവതിയുടെ പല്ലുകള്‍ നഷ്ടപ്പെടുകയും ഒരു ചെവി അറ്റുപോവുകയുംചെയ്തിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായ യുവതിയെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ.
വയനാട് ചൂരല്‍മല സ്വദേസി വസന്ത (42) ആണ് ഭര്‍ത്താവ് രവിയുടെ ക്രൂരതയ്ക്കിരയായത്. മുഖത്തിനുപുറമെ കൈക്കും ദേഹമാസകലവും വെട്ടേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് രവി വസന്തെ ആക്രമിച്ചത്.
ജോലിക്കുപോകാനിറങ്ങിയ വസന്തയെ സമീപത്തെ പറമ്പിലേക്ക് തന്ത്രപൂര്‍വം കൂട്ടിക്കൊണ്ടുപോയി കൈയില്‍ ഒളിപ്പിച്ച കൊടുവാളുകൊണ്ടു വെട്ടുകയായിരുന്നു.
വസന്തയുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്.സംശയത്തിന്റെ പേരില്‍ വസന്തയെ പതിവായി ഉപദ്രവിക്കാറുണെ്ടന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസ് രവിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications