മേഘയെ അംഗീകരിയ്ക്കില്ല സര്‍ക്കാര്‍

ഭൂട്ടാന്‍ സര്‍ക്കാരുമായി മേഘക്ക് നേരിട്ട് കരാറൊന്നുമില്ലെന്നും മോണിക്ക ഏജന്‍സീസുമായിട്ടാണ് കരാര്‍ ഉള്ളതെന്നും വാണിജ്യനികുതി വകുപ്പ് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മേഘ സമര്‍പ്പിച്ച രേഖകള്‍ ആധികാരികമല്ലെന്ന് വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ ചില സ്ഥലങ്ങളില്‍ കൂട്ടിചേര്‍ക്കലുകളുണ്ട് . ചില ഇടങ്ങളില്‍ തിരുത്തലുകളുമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലക്കാട് വാണിജ്യ വകുപ്പ് അസിസ്റ്റന്റ്് കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്.
ഇതിനിടെ ലോട്ടറികേസില്‍ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ പി.എസ് രാമന്‍ ഹൈകോടതിയില്‍ ഹാജരായതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസ് ഹര്‍ജി സമര്‍പ്പിച്ചു. എജി ഹാജരായതിലുള്ള നിയമപ്രശ്‌നം പരിശോധിച്ച ശേഷം മാത്രമേ ലോട്ടറി കേസ് തുടര്‍ന്ന് പരിഗണിക്കുകയുള്ളുവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications