നവജാതശിശുവിനെ കുരങ്ങന്‍ കൊലപ്പെടുത്തി
ക്വലാലംപൂര്‍: നാല് ദിവസം പ്രായമുളള കുഞ്ഞിനെ കുരങ്ങന്‍ കൊലപ്പെടുത്തു. മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലെ സെറിബാനിലാണ് ബുധനാഴ്ച ദാരുണ സംഭവം നടന്നത്.
വീടിനകത്ത് കിടത്തിയിരുന്ന പെണ്‍കുഞ്ഞിനെ കടിച്ചെടുത്ത് കുരങ്ങന്‍ പുറത്തെത്തിക്കുകയായിരുന്നു. പിന്നീട് വീടിന്റെ മുകളില്‍നിന്ന് താഴേക്കിട്ടു.
ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ലോറി ഡ്രൈവറായി വി നെഹ്‌റു-രേവതി ദമ്പതികളുടെ കുഞ്ഞിനെയാണ് കുരങ്ങന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. രേവതി കുളിമുറിയില്‍ പോയസമയത്ത് വീടിനകത്ത് കയറിയാണ് കുരങ്ങന്‍ കുഞ്ഞിനെ കടിച്ചെടുത്തത്.
അതിനുശേഷം വീടിന്റെ മുകളില്‍നിന്ന് താഴേക്ക് ഇടുകയായിരുന്നു. രേവതി കുളിമുറിയില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് കഴുത്തില്‍ മുറിവേറ്റനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.












Click it and Unblock the Notifications