സര്‍ക്കസിനിടെ പരിശീലകനെ സിംഹം ആക്രമിച്ചു
കീവ് (ഉക്രെയിന്‍): ഉക്രെയിനിലെ നഗരമായ ലവിവില്‍ സര്‍ക്കസ് റിങില്‍ വച്ച് പരിശീലകനെ സിംഹം ആക്രമിച്ചു. പ്രദര്‍ശനം നടക്കുന്ന വേളയിലായിരുന്നു അപ്രതീക്ഷിതമായ ഈ ആക്രമണം. കഴിഞ്ഞ ആഴ്ചയിലായിരുന്നു ഇത് സംഭവിച്ചത്. ഇതിന്റെ വീഡിയൊ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഹിറ്റാണ്.
കുറേ സിഹങ്ങളുമായി പ്രദര്‍ശന പ്രകടനം നടത്തുന്നതിനിടെ ആദ്യം ഒരു സിംഹമാണ് അക്രമാസക്തമായത്. തുടര്‍ന്ന് വേറെ രണ്ടെണ്ണവും കൂടി ചേര്‍ന്നു. ജല പീരങ്കിയും വടിയും ഉപയോഗിച്ച് മറ്റ് പരിശീലകര്‍ സിംഹങ്ങളെ നേരിട്ടു. പക്ഷേ സിംഹങ്ങളെ നിലയ്ക്ക് നിറുത്താന്‍ അവര്‍ക്ക് പണിപ്പെടേണ്ടിവന്നു.
ഇതിനിടെ പരിഭ്രാന്തരായ കാണികളില്‍ പലരും ഇറങ്ങി ഓടാനും തുടങ്ങി.
വീഡിയൊ കാണൂ..












Click it and Unblock the Notifications