ചൈനയുടെ ഭീഷണി വിലപ്പോയില്ല; സിയാബോവിന് നോബേല്‍

നോബേല്‍ സമ്മാനം ചൈനീസ് വിമതന് നല്‍കാനുള്ള നീക്കത്തിനെതിരെ ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരം നിര്‍ണയിക്കുന്ന നോര്‍വീജിയന്‍ അധികൃതര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ബെയ്ജിങ് നടത്തിയത്.
ചൈനയില്‍ മതസ്വതന്ത്ര്യം, രാഷ്ട്രീയ പരിഷ്‌കാരം എന്നിവയ്ക്കായി വാദിച്ചതിന്റെ പേരില്‍ സിയാബാവോ ജയില്‍വാസം അനുഭവിക്കുകയാണ്. .സിയാബോയ്ക്ക് നോബേല്‍ പുരസ്‌കാരം നല്‍കിയാല്‍ നോര്‍വേയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാവുമെന്ന് ബെയ്ജിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മറ്റു നൊബേല്‍ പുരസ്‌കാരങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വീഡീഷ് കമ്മിറ്റിക്കു പകരം നോര്‍വേജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കുന്നത്.
അഫ്ഗാനിലെ സ്ത്രീ വിമോചന പ്രവര്‍ത്തക സിമ സമര്‍, ചൈനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ന്യൂനപക്ഷ ഉയിഗര്‍ നേതാവ് റെബിയ കാദീര്‍ എന്നിവരും മ്യാന്‍മറിലെ ഡെമൊക്രറ്റിക് വോയ്‌സ് ഒഫ് ബര്‍മയും സമാധാനത്തിനുള്ള നൊബേലിന് പരിഗണിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കാണു കഴിഞ്ഞ തവണ നൊബേല്‍ ലഭിച്ചത്.












Click it and Unblock the Notifications