രാജ്‌നാഥ് സിങിന് ഡെങ്കിപ്പനി
ന്യൂയോര്‍ക്ക്: ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിന് ഡെങ്കിപ്പനി. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന് രോഗബാധ ഉണ്ടായത്. ആരോഗ്യനില മെച്ചപ്പെടും വരെ സിങിന്റെ മടക്കയാത്ര നീട്ടിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു.
ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സിങിന് ഡെങ്കിപ്പനിയുണ്ടെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനായ സിങ് തീവ്രത കുറയുന്നതു വരെ വിശ്രമിക്കണമെന്നാണ് ആശുപത്രിയധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി രാജനാഥ് ന്യൂയോര്‍ക്കിലാണ്. ഭീകരതയെ കുറിച്ചുള്ള ഇന്ത്യന്‍ ഉത്കണ്ഠയെ കുറിച്ച് അദ്ദേഹം ബുധനാഴ്ച യുഎന്നില്‍ പ്രസംഗിച്ചിരുന്നു.












Click it and Unblock the Notifications