കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് എയര്‍പോര്‍ട്ടില്‍ വീണ്ടും പറക്കും തളിക

  • By Ajith Babu
Google Oneindia Malayalam News

Plane mysterious ... UFO hovers near Inner Mongolian airport
ചൈന: പറക്കുംതളികകള്‍ കൂട്ടത്തോടെ ചൈനയിലേക്ക് വിരുന്നിനെത്തുകയാണോ? അവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിയ്ക്കാമെങ്കില്‍ കഴിഞ്ഞ ജൂണിന് ശേഷം എട്ട് പറക്കും തളികകളാണ് ചൈനയ്ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ടതത്രേ. ഇതില്‍ മൂന്നെണ്ണം ചൈനീസ് എയര്‍പോര്‍ട്ടുകള്‍ക്ക് മുകളിലാണ് കണ്ടത്.

ജൂലൈയില്‍ ഷെങ്‌സിങ് പ്രവിശ്യയിലെ സിയോഹാന്‍ വിമാനത്താവളത്തിന് മുകളില്‍ പറക്കുംതളിക പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ഇവിടേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ഹോങ്കോങിലും സമാനമായ സംഭവമുണ്ടായി.

മംഗോളിയന്‍ തലസ്ഥാനമായ ഹൂട്ടിലാണ് ഏറ്റവും പുതിയതായി പറക്കുംതളിക പ്രത്യക്ഷപ്പെട്ടത്. ഇവിടത്തെ റഡാര്‍ സ്‌ക്രീനില്‍ ഇത് തെളിഞ്ഞിരുന്നു. കൂട്ടിയിടി ഒഴിവാക്കാന്‍ ഇവിടേക്കുള്ള വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിട്ടതായി അധികൃതര്‍ പറഞ്ഞു. ജു എന്നൊരാള്‍ പറക്കുംതളികകളെ കാമറയില്‍ പകര്‍ത്തിയതായി ഷാന്‍ക്‌സി ന്യൂസ് നെറ്റ് റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ പറക്കുംതളികള്‍ സംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ ചൈന വിസമ്മതിച്ചു. സൈന്യത്തിന്റെ വിമാനങ്ങളെ പറക്കും തളികകളായി തെറ്റിധരിച്ചതാകാമെന്നും അവര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X