Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷന്‍ ചമഞ്ഞ് ഡേറ്റിങ് ; 31കാരി പിടിയില്‍

Patricia
ന്യൂയോര്‍ക്ക്: ആണ്‍കുട്ടിയായി വേഷം മാറി കൗമാരക്കാരിയെ ഡേറ്റിംഗ് വലയില്‍ വീഴ്ത്താന്‍ ശ്രമിച്ച അമേരിക്കക്കാരി പിടിയിലായി.

ഓഹയോ സ്വദേശിനിയായ പട്രീഷ്യ ഡൈ എന്ന മുപ്പത്തിയൊന്നുകാരിയാണ് ആള്‍മാറാട്ടം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായത്.

പട്രീഷ്യ വേഷപ്രച്ഛന്നയായി കുറഞ്ഞത് രണ്ട് കൗമാരക്കാരികളെയെങ്കിലും വലയില്‍ വീഴ്ത്തിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.

എന്നാല്‍, ഒരു 16 വയസ്സുകാരിമാത്രമാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും യുവതിയെ പിടികൂടിയതും.

ഡേറ്റിങിലൂടെ പട്രീഷ്യയെ പരിചയപ്പെട്ട ഈ പെണ്‍കുട്ടി വീടുവിട്ടിറങ്ങി അവര്‍ക്കൊപ്പം താമസം തുടങ്ങിയശേഷമാണ് സംശയം തോന്നിയതിനെത്തുടര്‍ന്ന് പരാതി നല്‍കിയത്.

കോടതിയില്‍ കുറ്റസമ്മതം നടത്തിയ പട്രീഷ്യയ്ക്ക് തടവ് ശിക്ഷയും രണ്ട് വര്‍ഷം പ്രൊബേഷനുമാണ് ശിക്ഷ ലഭിച്ചത്. ലൈംഗികകുറ്റം ചെയ്തതിനാല്‍ അടുത്ത 15 വര്‍ഷക്കാലത്തേക്ക് ആറ് മാസത്തില്‍ ഒരിക്കല്‍ അധികൃതരുടെ മുന്നില്‍ ഹാജരാവുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+