ഗെയിംസ് വില്ലേജില്‍ വീണ്ടും പാമ്പ്
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് പാതി വഴി പിന്നിടുമ്പോഴും ഗെയിംസ് വില്ലേജില്‍ നിന്നുള്ള പാമ്പ് വാര്‍ത്തകള്‍ അവസാനിയ്ക്കുന്നില്ല. വെള്ളിയാഴ്ച രാത്രി രണ്ട് മൂര്‍ഖന്‍മാരെയാണ് വില്ലേജില്‍ നിന്നും പിടികൂടിയത്.
ഒന്നാം ഗേറ്റിലും രണ്ടാം ഗേറ്റിലും പാമ്പുകളെ കണ്ടതിനെത്തുടര്‍ന്നു കണ്‍ട്രോള്‍ റൂമിലേക്കു വിളി എത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രണ്ടു പാമ്പുകളെയും പിടികൂടി.
പാമ്പ് പിടുത്തക്കാര്‍ എത്തും മുമ്പെ സ്ഥലത്തു നിന്നും എല്ലാവരെയും ഒഴിപ്പിച്ചിരുന്നു.












Click it and Unblock the Notifications