ഗെയിംസ്: 20 പൊലീസുകാരെ സസ്‌പെന്റ് ചെയ്തു

എട്ട് പൊലീസുകാര്‍ ഗെയിംസ് വില്ലേജിലും അഞ്ച് പേരെ മത്സരവേദികളിലും ഏഴ് പേരെ ഗതാഗതസുരക്ഷാ ചുമതലകളിലുമായാണ് നിയോഗിച്ചിരുന്നത്.
സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ദില്ലിയിലെ ഗെയിംസ് മേഖലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ജോലിയിലുള്ള പൊലീസുകാരില്‍ പലരും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി പോലീസുകാരെ ഗെയിംസ് ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications