കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു

വിമത നേതാവ് രേണുകാചാര്യ മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കിക്കൊണ്ട് വ്യാഴാഴ്ച മലക്കം മറിച്ചില്‍ നടത്തിയെങ്കിലും വെള്ളിയാഴ്ച തികഞ്ഞ മൗനത്തിലായിരുന്നു. വിമതപാളയത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്നാണ് സൂചനകള്‍.
അതിനിടെ, രേണുകാചാര്യ അടക്കമുള്ള 11 വിമത എം.എല്‍.എ.മാര്‍ക്കസ്പീക്കര്‍ കെ.ജി. ബൊപ്പയ്യ
കൂറുമാറ്റ നിരോധന നിയമപ്രകാരം നോട്ടീസ് നല്‍കി. മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസവോട്ട് തേടുന്നതിന്റെ തലേന്ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി സ്പീക്കറെ നേരില്‍ക്കണ്ട് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഒക്ടോബര്‍ 11നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട്‌തേടുന്നത്.
ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംരക്ഷണയില്‍ ദള്‍ നേതാവ് എച്ച്ഡി. കുമാരസ്വാമിക്കൊപ്പം കഴിയുകയാണ് പന്ത്രണ്ട് ബിജെപി വിമതര്‍. വിമതരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫാണ്. അവര്‍ പുതിയ സെല്‍ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ബിജെപി വിമത എം.എല്‍.എ.മാര്‍ തങ്ങുന്ന ഗോവയിലെ താജ് എക്‌സോട്ടിക്കയില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി മന്ത്രി ജനാര്‍ദന റെഡ്ഡി എത്തിയിട്ടു ണ്ട്.
വിമതരെ ബന്ധപ്പെടാന്‍ റെഡ്ഡിവിഭാഗത്തിലെ പ്രമുഖനും ടൂറിസംമന്ത്രിയുമായ ജി ജനാര്‍ദ്ദന്റെഡ്ഡി ശ്രമിച്ചെങ്കിലും നടന്നില്ല. വിമത എംഎല്‍എമാര്‍ ഗോവയില്‍ ബന്ധനത്തിലാണെന്ന് ബി.ജെ.പി ആരോപിച്ചു.
മുഖ്യമന്ത്രിക്ക് പിന്തുണ പിന്‍വലിച്ച 14 പേരില്‍ മൂന്നുപേര്‍ ഇതിനകം ബിജെപി പാളയത്തിലെത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. പതിനൊന്നുപേരാണ് ഇപ്പോള്‍ ഗോവയിലുള്ളത്. സര്‍ക്കാരിനെ നിലനിര്‍ത്താനാവശ്യമായ മാജിക് നമ്പര്‍ 113 തികയ്ക്കണമെങ്കില്‍ ഏഴ് പേരുടെ പിന്തുണകൂടി വേണം.


Click it and Unblock the Notifications