നായിഡു ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന്

നായിഡു സ്ത്രീയുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങി സ്ത്രീയുടെ കൈയില്‍ അടിക്കുകയും നിര്‍ബന്ധിച്ച് പിടിച്ചിരുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ചാനല്‍ ആവര്‍ത്തിച്ച് സംപ്രേക്ഷണം ചെയ്തത്.
കഴിഞ്ഞ ദിവസം കിഴക്ക് ഗോദാവരി ജില്ലയിലെ വന്റ്‌റാടാ ഗ്രാമത്തിലാണ് സംഭവം. ലാറ്ററൈറ്റ് ഖനികള്‍ ഉള്ള ഗ്രാമമാണ് വന്റ്‌റാടാ. ഖനികള്‍ സന്ദര്‍ശിച്ച ശേഷം ജനങ്ങളുമായി സംസാരിയ്ക്കുകയായിരുന്നു നായിഡു. ഖനികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന ഒരു സ്ത്രീ, രാഷ്ട്രീയക്കാരന്‍മാര്‍ പ്രദേശത്ത് തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നതിലുള്ള അതൃപ്തി അറിയിച്ചു
അതേസമയം ആ സ്ത്രീയുടെ കൈയില്‍ നിന്ന് മൈക്ക് തട്ടിപ്പറിച്ച മറ്റൊരു സ്ത്രീ അഭിപ്രായം പറയാനായി തുനിഞ്ഞു. അപ്പോഴാണ് രോഷം പൂണ്ട നായിഡു സ്ത്രീ അടിയ്ക്കാനായി കൈ ഉയര്‍ത്തിയും പിന്നീട് മൈക്ക് പിടിച്ചുവാങ്ങി കൈയില്‍ അടിയ്ക്കുകയും നിര്‍ബന്ധിച്ച് പിടിച്ചിരുത്തുകയും ചെയ്തത്.
കോണ്‍ഗ്രസ് എംപി. വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനലാണ് നായിഡു സ്ത്രീയെ അടിക്കുന്ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തത്. നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവെന്ന സ്ഥാനം രാജിവെയ്ക്കണമെന്നും ഭരണകക്ഷി അംഗങ്ങളും ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു.












Click it and Unblock the Notifications