നിയമസഭാ മന്ദിരത്തില്‍ ആഭിചാരക്രിയ

നാരങ്ങ, കുങ്കുമം, പൂവ്, എന്നിവ ചുവന്ന പട്ടില്‍ പൊതിഞ്ഞ നിലയില്‍ വിധാന്‍ സൗധയിലേക്കുള്ള പ്രവേശനകവാടത്തിനരികിലാണ് കണ്ടെത്തിയത്. നിയമസഭ സുരക്ഷാഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ആരാണ് ആഭിചാരക്രിയ നടത്തിയതെന്ന് കാര്യം അറിയില്ലെന്ന് പൊലീസ് പറഞ്ഞു.
യഡിയൂരപ്പ സര്‍ക്കാരിന്റെ പതനം ആഗ്രഹിയ്ക്കുന്നവരാണ് ആഭിചാര ക്രിയ നടത്തിയെന്ന് പലരും സംശയിക്കുന്നു. ഈശ്വരന്‍മാരുടെ തുണ തേടി മുഖ്യന്ത്രി നാടാകെ ചുറ്റുമ്പോള്‍ അദ്ദേഹത്തിന്റെ ആസ്ഥാനത്ത് ദുര്‍മന്ത്രവാദം നടത്തി മന്ത്രിസഭയെ വീഴ്ത്താനാണ് എതിരാളികള്‍ ശ്രമിയ്ക്കുന്നതെന്നാണ് യഡിയൂരപ്പ അനുയായികള്‍ കരുതുന്നു.
യഡിയൂരപ്പ സ്ഥാനമേറ്റയുടനെയും ഇത്തരം ആഭിചാരക്രിയ നടത്തിയതായി കേണ്ടെത്തിയിരുന്നു. അതിനിടെ വിധാന്‍സൗധയ്ക്ക് ചുറ്റും രണ്ടരക്കിലോമീറ്റര്‍ ദൂരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 10വരെയാണ് നിരോധനാജ്ഞ.












Click it and Unblock the Notifications