തമിഴ് നടന്‍ എസ്എസ് ചന്ദ്രന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടനും എഐഎഡിഎംകെ നേതാവുമായ എസ്എസ് ചന്ദ്രന്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു അന്ത്യം. മുന്‍ എംപി കൂടിയാണ് ഇദ്ദേഹം. 2009ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കിലും അനാരോഗ്യം കാരണം അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.
മുത്തുപേട്ടിനടുത്ത് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications