Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘ ഔദ്യോഗിക ഏജന്‍സിയല്ലെന്ന സത്യവാങ്മൂലം ഗുരുതരം

Oommen Chandy
കൊല്ലം: മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഭൂട്ടാന്‍ ലോട്ടറിയുടെ ഔദ്യോഗിക ഏജന്‍സിയല്ലെന്ന സര്‍ക്കാര്‍ സത്യവാങ് മൂലം ഗുരുതര പ്രശ്‌നമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.

മേഘ ഔദ്യോഗിക പ്രൊമോട്ടര്‍ ആണെന്നു കാണിച്ചു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു കത്തയച്ചിട്ടില്ല. മേഘയ്‌ക്കെതിരേ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും അതേസമയം മേഘയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണം. അല്ലാത്തപക്ഷം മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഔദ്യോഗിക ഏജന്‍സിയല്ലെങ്കില്‍ കഴിഞ്ഞ 30 മാസമായി മേഘ എങ്ങനെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു എന്ന് വ്യ,ക്തമാക്കണം.ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം അതീവ ഗൗരവ വിഷയമാണ്. ലോട്ടറി മാഫിയയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായ മനു അഭിഷേക് സിങ് വിക്കെതിരേ ഹൈക്കമാന്‍ഡില്‍ തന്റെ നിലപാട് അറിയിച്ചിരുന്നു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഉചിത നടപടിയാണു സ്വീകരിച്ചത്.

ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ സഭ ഇടപെട്ടുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വിശദീകരിക്കാനുള്ള ചുമതല ആഭ്യന്തരമന്ത്രിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+