Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈസ്തവ സഭ എതിരല്ല: പിണറായി

Pinarayi
തൃശൂര്‍: ബിജെപി അടക്കമുള്ള ഒരു വര്‍ഗീയപാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ക്രൈസ്തവ സഭകള്‍ ആകെ ഇടതുമുന്നണിക്ക് എതിരല്ലെന്നും പിണറായി പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ബിജെപിയുമായും പോപ്പുലര്‍ഫ്രണ്ടുമായും പലയിടത്തും ധാരയുണ്ട്. എല്‍ഡിഎഫിന് ഒരു വര്‍ഗീയകക്ഷികളുമായും ബന്ധമില്ല. ഒരിടത്തും സഖ്യമോ ധാരണയോ ഉണ്ടാക്കിയിട്ടില്ല. ബിജെപി വോട്ടു വില്‍ക്കുന്ന പാര്‍ട്ടിയാണ്. പോപ്പുലര്‍ ഫ്രണ്ടുമായി ഇവര്‍ക്ക് ഇടുക്കി ജില്ലയിലടക്കം ബന്ധങ്ങളുണ്ട്. ഇത് മറച്ചു വെക്കാനാണ് എല്‍ഡിഎഫിന് വര്‍ഗീയകക്ഷികളുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്.

കത്തോലിക്ക സഭയോട് എല്‍ഡിഎഫിന് ശത്രുതയില്ല. സഭ എല്‍ഡിഎഫിന് എതിരല്ല. അതേ സമയം കോണ്‍ഗ്രസ് ചില പുരോഹിതരെ അവരുടെ താല്‍പര്യത്തിന് അനുസൃതമായി ഉപയോഗിക്കുന്നുണ്ട്. ഇത് മതവിശ്വാസികള്‍ മനസിലാക്കുന്നുണ്ട്.

സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് ജനങ്ങള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. ഈ ലോകത്തിലെ മനുഷ്യരുടെ നന്‍മയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. സഭയും ഇടതുപക്ഷവും ആശയപരമായി രണ്ടു തട്ടിലാണ്. എന്നാല്‍, യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നം മേഖലകളില്‍ സഭ ഇടതുപക്ഷവുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+