18കാരനെയും കൊണ്ട് ഒളിച്ചോടിയ 24കാരി പിടിയില്‍
കോട്ടയം: പതിനെട്ടുകാരന്‍ പയ്യനുമൊത്ത് ഒളിച്ചോടിയ യുവതി പൊലീസ് കസ്റ്റഡിയില്‍. ആന്ധ്രയില്‍ നിന്നാണ് ഈ പ്രണയനികളെ പൊന്‍കുന്നം പൊലീസ് പൊക്കിയത്.
ഇരുപത്തിനാലുകാരിയായ പൊന്‍കുന്നം ഇളംകുളം സ്വദേശിനിയായ സുനിജയും അയല്‍വാസി ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ശ്രീജിത്തും ഒന്നരയാഴ്ച മുമ്പാണ് ഒളിച്ചോടിയത്. യുവതിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.
പൊന്‍കുന്നത്തു നിന്നും സ്വകാര്യ ബസ്സില്‍ ഇവര്‍ ബാംഗ്ലൂരിലെത്തി. ഇവിടെ ഒരു ഏജന്റിന് അയ്യായിരം രൂപ വീതം കമ്മീഷന്‍ നല്‍കി ആന്ധ്രയിലെ വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ അദ്ധ്യാപകരായി ജോലിയും നേടി.
ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞു വരവെയാണ് വില്ലന്മാരായി പൊലീസുകാര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചതെന്നും അറിയുന്നു.












Click it and Unblock the Notifications