കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിയുവിന് നോബേല്‍: അശ്ലീലമെന്ന് ചൈന

  • By Ajith Babu
Google Oneindia Malayalam News

Liu
ഓസ്‌ലോ: ചൈനീസ് വിമതന്‍ ലിയു സിയാബോവയ്ക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നല്‍കിയ നടപടിയില്‍ ചൈനയ്ക്ക കടുത്ത അമര്‍ഷം. ലിയുവിന് പുരസ്‌കാരം സമ്മാനിച്ച നോര്‍വേയിലെ നോബേല്‍ കമ്മിറ്റിയെ വിമര്‍ശിയ്ക്കാന്‍ കടുത്ത വാക്കുകളാണ് ചൈന ഉപയോഗിച്ചത്.

ക്രിമിനലായ ലിയുവിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയത് നൊബേല്‍ തത്വങ്ങളുടെ ലംഘനവും അശ്ലീലവുമാണെന്ന് ചൈനീസ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നടപടി ചൈന-നോര്‍വെ ബന്ധത്തെ ബാധിക്കുമെന്നും ചൈന മുന്നറിയിപ്പു നല്‍കി. പുരസ്‌കാരം നല്‍കിയ നോര്‍വേ കേന്ദ്രമായ നൊബേല്‍ കമ്മിറ്റിയോടുള്ള പ്രതിഷേധമായി നോര്‍വെ അംബാസിഡറെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിമര്‍ശകനായ സിയാബോക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെ ചൈന നേരത്തെ തന്നെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

അതിനിടെ, ലിയുവിനെ ഉടന്‍ തന്നെ വിട്ടയക്കണമെന്ന് യുഎസ് പ്രസിഡണ്ട് ബറാക്ക് ഒബാമ ചൈനയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക് ടണര്‍ ആണ് പ്രസിഡന്റിന്റെ നിലപാട് അറിയിച്ചത്. തന്റെ വിശ്വാസങ്ങള്‍ക്കു വേണ്ടി സ്വാതന്ത്യ്രം ബലികഴിച്ച വ്യക്തിയാണ് ലിയുവെന്ന് ഒബാമ അറിയിച്ചു.

സാമ്പത്തിക വളര്‍ച്ചയും ദാരിദ്രമില്ലായ്മയും, ജനങ്ങളുടെ ജീവിത ശൈലിയിലെ പുരോഗതിയും ദ്രുതഗതിയില്‍ ചൈന കൈവരിച്ചു. എന്നാല്‍ രാഷ്ട്രീയ മേഖലയിലും മനുഷ്യാവകാശ സംരക്ഷണത്തിലും ചൈന പിറകിലാണെന്നും ഒബാമ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X