ഒരു ലക്ഷം മുട്ട കൊണ്ടൊരു ഓംലെറ്റ്

മുട്ടയുടെ ഉപയോഗത്തെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടക്കാനായി ടര്‍ക്കിഷ് എഗ്ഗ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍കൈയ്യെടുത്താണ് ഗിന്നസ് ഓംലെറ്റ് തയാറാക്കിയത്. കൂടുതല്‍ ജനങ്ങള്‍ മുട്ട അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സംഘടന പ്രസിഡന്റ് ഡെരിയ പാല പറഞ്ഞു. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുണ്ടാക്കിയ മൂന്നര ടണ്ണിന്റെ ഓംലെറ്റ് റെക്കാര്‍ഡാണ് തുര്‍ക്കിക്കാര്‍ പഴങ്കഥയാക്കിയത്.
മുട്ടദിനത്തിന്റെ ഭാഗമായി റഷ്യയിലെ സ്വെര്‍ഡ്‌ലോവ്‌സ്‌ക് മേഖലയില്‍ എല്ലാവര്‍ക്കും ചിക്കിപ്പൊരിച്ച ഓംലെറ്റ് സൗജന്യമായി നല്‍കിയിരുന്നു. യുരല്‍ മേഖലയിലെ കോഴികൃഷിക്കാരാണ് നാട്ടുകാര്‍ക്ക് ഈ സമ്മാനം നല്‍കിയത്.
മുട്ടയുടെ ഉപയോഗത്തെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടക്കാനായാണ് 1999 മുതല്‍ മുട്ടദിനം ആചരിക്കുന്നത്. ഒക്ടോബറിലെ രണ്ടാം വെള്ളിയാഴ്ചയാണ് ലോകമുട്ടദിനം.












Click it and Unblock the Notifications