കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തുകളുടെ സംഗമദിനത്തില്‍ 500 കല്യാണം

  • By Super
Google Oneindia Malayalam News

Wedding
ചണ്ഡിഗഡ്: പത്തുകളുടെ അപൂര്‍വ്വസമ്മേളനമായ ഒക്ടോബര്‍ 10ന് ഞായറാഴ്ച ചണ്ഡിഗഡില്‍ നടക്കുന്നത് 500 കല്യാണങ്ങള്‍. പത്തുകളുടെ അപൂര്‍വ്വസംഗമം ശുഭകാര്യങ്ങള്‍ക്ക് അനുയോജ്യവും ഭാഗ്യദായകവുമാണെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ് വിവാഹമേളം നടക്കുന്നത്.

എല്ലാ കല്യാണങ്ങള്‍ക്കൂംകൂടി ഏതാണ്ട് 100 കോടിരൂപയോളമാണത്രേ ചെലവ് വരുന്നത്. ഈ ദിവസം വിവാഹത്തിന് ഏറെ ശുഭകരമാണെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഗ്രഹങ്ങളെല്ലാം അനുഗ്രഹവര്‍ഷം ചൊരിയുന്ന സ്ഥാനങ്ങളിലാണത്രേ വന്നുനില്‍ക്കുന്നത്.

ഒക്ടോബര്‍ 10 മുതല്‍ ഇരുപത് വരെ ഈ നല്ലകാലം നിലനില്‍ക്കുമെന്നാണ് ജ്യോതിഷ പ്രവചനം. അതുപോലെതന്നെ ഡിസംബര്‍ 11മുതല്‍ ജനുവരി 14വരെയുള്ള കാലം വിവാഹത്തിന് ഒട്ടും ശുഭകരമല്ലെന്നും ഇവര്‍ പറയുന്നുണ്ട്.

എന്തായാലും ഭാഗ്യദിനത്തില്‍ നടക്കുന്ന കല്യാണങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവാഹമണ്ഡപങ്ങളും ഭക്ഷണവിതരണക്കാരുമെല്ലാം നല്ല തിരിക്കിലാണ്. കേറ്ററിങ് യൂണിറ്റുകള്‍ക്ക് പലതിനും നാലും അഞ്ചും കല്യാണങ്ങള്‍ക്കാണ് ഭക്ഷണം വിളമ്പേണ്ടത്.

ചില കല്യാണപ്പാര്‍ട്ടികള്‍ക്കാകട്ടെ തിരക്കുമൂലം വിവാഹവും സല്‍ക്കാരവുമൊന്നും നടത്താന്‍ ഹാളുപോലും ലഭിച്ചിട്ടില്ല. 500 കല്യാണ വരുന്നുകളുടെ ഭക്ഷണച്ചെലവ് മാത്രം 5-6ലക്ഷം വരുമെന്നാണ് കണക്ക്.

പച്ചക്കറി വിഭവങ്ങളും, നൃത്തവും വാദ്യവും അലങ്കാരവിളക്കുകളുമെല്ലാമായി വിവാഹം നടത്തുന്നതിന് ഈ ദിവസത്തില്‍ ഒര് അതിഥിയ്ക്ക് 1000 രൂപ എന്ന നിലയ്ക്കാണത്രേ ചെലവ് വരുന്നത്.

എന്നിരുന്നാലും ആരും ചെലവോര്‍ത്ത് ഭാഗ്യദിനത്തില്‍ കല്യാണം വേണ്ടെന്ന വച്ചില്ല. മിക്ക കല്യാണത്തിനും ഇരുന്നൂറിലേറെ അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്.

ലോകമൊട്ടുക്കും പ്രസവങ്ങള്‍ പോലും ഭാഗ്യദിനത്തില്‍ നടത്താനായി ഒട്ടേറെ ശസ്ത്രക്രിയകളാണ് നിശ്ചയിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X