അയോധ്യ:നിര്‍മോഹിയും ഹിന്ദുമഹാസഭയും തമ്മില്‍ ഭിന്നത
ലഖ്‌നൊ: അയോധ്യാക്കേസിലെ തുടര്‍നടപടികളുടെ പേരില്‍ ഹിന്ദുപക്ഷത്തെ സഖ്യകക്ഷികളില്‍ ഭിന്നത.
കേസില്‍ കക്ഷിയായ നിര്‍മോഹി അഖാഡ, കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് അനുകൂലനിലപാട് കൈക്കൊണ്ടതിനെതിരേ മറ്റൊരു കക്ഷിയായ അഖില ഭാരത ഹിന്ദുമഹാസഭ (എ.ബി.എച്ച്.എം) രംഗത്തെത്തി. അഖാഡയുമായി സഹകരിക്കേണ്ടെന്നാണ് ഹിന്ദുമഹാസഭയുടെ പുതിയ നിലപാട്.
നിര്‍മോഹി അഖാഡയുടെ മഹന്ത് ഭാസ്‌കര്‍ദാസുമായി നടത്താനിരുന്ന കൂടിക്കാഴ്ച വേണ്ടെന്നുവച്ചതായി ഹിന്ദുമാഹാസഭ സംസ്ഥാന പ്രസിഡന്റ് കമലേഷ് തിവാരി അറിയിച്ചു.
അയോധ്യയിലെ തര്‍ക്കഭൂമി മുഴുവനായി ഹിന്ദുക്കളുടേതാണെന്നും അതു വിഭജിക്കുന്നതിനെ അംഗീകരിക്കില്ലെന്നും തിവാരി പറഞ്ഞു.
അലാഹാബാദ് ഹൈക്കോടതി വിധിക്കെതിരേ ഒക്ടോബര്‍ ഒടുവില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തര്‍ക്കഭൂമിയുടെ പൂര്‍ണഅവകാശം നിര്‍മോഹി അഖാജഡയ്ക്കു നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ക്കൊപ്പം സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു ഹിന്ദുമഹാസഭയുടെ മുന്‍നിലപാട്.
ഹിന്ദു സംഘടനകളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയ ഹാഷിം അന്‍സാരിക്കെതിരേ കേസില്‍ കക്ഷിയായ ഹാജി മെഹബൂബും രംഗത്തെത്തിയിട്ടുണ്ട്.
രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് പ്രശ്‌നം അയോധ്യയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല; അതു രാജ്യത്തെ മുസ്ലിം സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന കാര്യമാണ്. അവരെ വിശ്വാസത്തിലെടുക്കാതെയാണ് അന്‍സാരി ചര്‍ച്ചയ്ക്കു തുനിഞ്ഞതെന്നു മെഹബൂബ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications