യഡിയൂരപ്പ ഭൂരിപക്ഷം ഉറപ്പാക്കുമോ?
ബാംഗ്ലൂര്‍: വിശ്വാസവോട്ട് നേടാന്‍ മണിയ്ക്കൂറുകള്‍ മാത്രം ബാക്കിയിരിയ്ക്കേ ബിജെപിയുടെ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പയ്ക്ക് ഭൂരിപക്ഷം നേടാനാവുമോയെന്ന് ഇപ്പോഴും ഉറപ്പില്ലാത്ത അവസ്ഥയിലാണ്.
224 അംഗ നിയമസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ 113 അംഗങ്ങളുടെ പിന്തുണ വേണം. പത്തോളം അംഗങ്ങളുടെ കുറവാണ് കൂട്ടി കുറച്ച് നോക്കിയാല്‍ ബിജെപിയ്ക്ക് ഇപ്പോള്‍ കുറവ്. ആളെ പിടിയ്ക്കാന്‍ കോടികള്‍ വാരി എറിയുകയാണ് ബി ജെപിയും കോണ്‍ഗ്രസും ജനതാ ദള്‍ എസും. ഇപ്പോള്‍ കാല് മാറാന്‍ തയ്യാറുള്ള ഒരു എംഎല്‍എയുടെ വില 50 കോടിയിലേറെയാണത്രെ. പോരാത്തതിന് മന്ത്രിസഭയില്‍ പങ്കാളിത്തവും.
ബി ജെ പി എംഎല്‍എ മാര്‍ക്ക് മന്ത്രിസ്ഥാനവും പണവും എച്ച് ഡി കുമാരസ്വാമി വാഗ്ദാനം ചെയ്തുകൊണ്ട് ഫോണില്‍ സംസാരിയ്ക്കുന്നത് റെക്കോഡ് ചെയ്തത് ഇപ്പോള്‍ പുറത്തായിട്ടുണ്ട്. ബി ജെ പി എം എല്‍ അപ്പച്ചു രഞ്ജനുമായി കുമാര സ്വാമി നടത്തിയ ഫോമ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായത്. പക്ഷേ ഇതൊന്നു ജനതാ ദള്‍ എസിനെ തളര്‍ത്തിട്ടില്ല.
മാസം തോറും മന്ത്രിസഭയ്ക്കുണ്ടാവുന്ന അനിശ്ചിതത്ത്വവും ദിനം പ്രതി കൂറുമാറുന്ന എംഎല്‍എ മാരെയും കണ്ട് ജനം ഇളിഭ്യരായിരിയ്ക്കുകയാണ്. ഈ ജനം തിരഞ്ഞെടുത്ത് അയച്ച എംഎല്‍എമാര്‍ തങ്ങളുടെ താല്പര്യത്തിന് അനുസരിച്ചല്ലാതെ ഇവര്‍ കൂറുമാറുന്നത് ജനങ്ങളില്‍ ഈര്‍ഷ്യയാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. എന്തായാലും ഒക്ടോബര്‍ 11 തിങ്കഴാഴ്ച ഉച്ചയാവുമ്പോള്‍ യഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവി വ്യക്തമാവും. ഒരുപക്ഷേ യഡിയൂരപ്പ ഈ വിശ്വാസ വോട്ട് നേടിയാല്‍ തന്നെ തന്റെ സംഘത്തിലെ പട അടക്കി നിറുത്തി എത്രകാലം മുന്നോട്ട് പോകുമെന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു.












Click it and Unblock the Notifications