ഗെയിംസ്: കാണികള്‍ കുരങ്ങന്മാരെന്ന് നീന്തല്‍താരം

ദക്ഷിണാഫ്രിക്കന്‍ നീന്തല്‍താരം റോളണ്ട് ഷൂമാനാണ് കാണികളെ കുരങ്ങന്മാര്‍ എന്ന് വിശേഷിപ്പിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അപമാനമാണെന്നും, അതില്‍ പങ്കെടുക്കുന്നത് അതിലേറെ അപമാനകരമാണെന്നും ഷൂമാനെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗെയിംസ് കാണാനിരിക്കുന്നവര്‍ എപ്പോഴും എന്തെങ്കിലും വിളിച്ച് പറഞ്ഞ് ബഹളം വച്ചു കൊണ്ടിരിക്കും. കാഴ്ച ബംഗ്‌ളാവില്‍ തങ്ങളെ കാണാനെത്തന്ന കുരങ്ങന്മാര്‍ സന്ദര്‍ശകരെ നോക്കി പല്ലിളിക്കുകയും, ചേഷ്ടകളും കാണിക്കുകയും ചെയ്യുന്നത് പോലെയാണിത് - ഷൂമാന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലെ രണ്ടാമത്തെ സെമിഫൈനല്‍ മത്സരം ആരംഭിക്കാന്‍ തുടങ്ങുമ്പോള്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്ന് ഇംഗ്‌ളണ്ടിന്റെ സൈമണ്‍ ബര്‍ണറ്റും, ഷൂമാനും അയോഗ്യരാക്കപ്പെടുന്നതിന്റെ വക്കിലെത്തിയിരുന്നു.
എന്നാല്‍ അധികൃതര്‍ ഇരുവരെയും അയോഗ്യരാക്കിയില്ല. കാണികളുടെ ബഹളം കാരണമാണ് ഇത് സംഭവിച്ചതെന്നാണ് ഷൂമാന്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications