ഇന്ത്യ പ്രരിരോധ ഉപഗ്രഹങ്ങള്‍ വിക്ഷേപിയ്ക്കുന്നു
ബാംഗ്ലൂര്‍: പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിയ്ക്കുന്നു. സൈന്യത്തിനെ നിരീക്ഷണം, വാര്‍ത്താ വിനിമയം, വിവിധ പ്രദേശങ്ങളുടെ ചിത്രം എടുക്കല്‍ തുടങ്ങിയവയില്‍ സഹായിയ്ക്കാനായിരിയ്ക്കും ഈ ഉപഗ്രങ്ങള്‍ ഉപയോഗിയിക്കുക. പ്രതിരേധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ് വി കെ സാരസ്വതാണ് ഇത് വ്യക്തമാക്കിയത്.
അയല്‍ രാജ്യങ്ങളിലെ സൈന്യത്തിന്റെ നീക്കം വരെ ശേഖരിയ്ക്കാന്‍ കഴിവുള്ളതായിരിയ്ക്കും ഈഉപഗ്രഹങ്ങള്‍. ഇന്ത്യ തന്നെ ഉണ്ടാക്കിയ ഉപഗ്രങ്ങളാണ് വിക്ഷേപിയ്ക്കുന്നത്. എത്ര ഉപഗ്രഹങ്ങളാണ് വിക്ഷേപിയ്ക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ല. ഇത് രഹസ്യമായി സൂക്ഷിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഓരോ വര്‍ഷവും ഒന്നോ രണ്ടോ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിയ്ക്കും.
ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയെ സേവിയ്ക്കുകയാണ് ഈ ഉപഗ്രങ്ങളുടെ ഉദ്ദേശം. പ്രതിരോധ ഉപഗ്രങ്ങളായതുകൊണ്ട് ഇത് പൂര്‍ണമായും ഇന്ത്യയില്‍ തന്നെ ഉണ്ടാക്കിയതാണ്. ഇന്ത്യ തന്നെയായിരിയ്ക്കും ഇത് ഭ്രമണ പഥത്തിലെത്തിയ്ക്കുക.












Click it and Unblock the Notifications