തോമസ് ഐസക് ലോട്ടറി വില്‍ക്കേണ്ട: ഉമ്മന്‍ചാണ്ടി

സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി ലോട്ടറിയുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഏജന്റായി ഐസക് പ്രവര്‍ത്തിക്കേണ്ട്-വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരള ഭാഗ്യക്കുറി നടത്തുന്നതുപോലെ ഇടനിലക്കാരെ ഒഴിവാക്കിയാല്‍ ഭൂട്ടാന്‍ ലോട്ടറി നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഐസക് പറഞ്ഞതായി ഭൂട്ടാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നാലെ കാസര്‍കോട്ടും അദ്ദേഹം ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ലാഭവിഹിതം പങ്കിട്ട് ലോട്ടറി നടത്താമെന്ന വാഗ്ദാനം ഭൂട്ടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ ഇക്കാര്യം മന്ത്രിസഭയില്‍ അവതരിപ്പിക്കാമെന്നും തോമസ് ഐസക് പഞ്ഞിരുന്നു.
ഇതിനിടെ ലോട്ടറി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അഭിഷേക് സിങ്‌വി അടക്കമുള്ള കോണ്‍ഗ്രസുകാരുടെ സംഘമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം തള്ളിക്കളഞ്ഞ തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.












Click it and Unblock the Notifications