Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎസ്എസ് സിപിഎമ്മിന് വില്‍ക്കാനുള്ളതല്ല: ഗൗരി

KR Gowri
ആലപ്പുഴ: സ്ഥാനമാനങ്ങള്‍ക്കായി സിപിഎമ്മിനു വില്‍ക്കാനുള്ളതല്ല ജെഎസ്എസ് എന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. ആര്‍. ഗൌരിയമ്മ.

ഒരുപാടു കഷ്ടപ്പെട്ടുണ്ടാക്കിയ പാര്‍ട്ടിയാണിത്. ഞാനുംകൂടി ചേര്‍ന്നു വളര്‍ത്തിയ സിപിഎമ്മില്‍നിന്ന് എന്നെ പുറന്തള്ളിയപ്പോള്‍ ഒട്ടും കൂസാതെ പോന്നയാളാണു ഞാന്‍- മലയാളമനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞു.

സിപിഎമ്മിലേക്കു മടങ്ങിവരണോ എന്ന കാര്യം ഗൗരിയമ്മ തീരുമാനിക്കണമെന്നാണു പിണറായി വിജയന്‍ പറയുന്നത്. ഗൗരിയമ്മ അപേക്ഷ തന്നാല്‍ പരിഗണിക്കാമെന്നു വെളിയം ഭാര്‍ഗവനും പറയുന്നു.

അങ്ങനെ പിണറായി വിജയന്‍ പറഞ്ഞാല്‍ പോകുന്നയാളല്ല ഞാന്‍. വെളിയത്തിന്റേതു ചാക്യാര്‍കൂത്തിലെ തമാശയാണെന്നു നേരത്തേ പറഞ്ഞു. ഒരു പഞ്ചായത്ത് വാര്‍ഡിനോ എംഎല്‍എയ്‌ക്കോ മന്ത്രിക്കോവേണ്ടി ജെഎസ്എസിനെ ആര്‍ക്കും വില്‍ക്കാനാവില്ല. അങ്ങനെ സ്വകാര്യമായി സിപിഎമ്മില്‍ പോകേണ്ട കാര്യവും എനിക്കില്ല- അവര്‍ വ്യക്തമാക്കി.

പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് റിബലുകള്‍ നില്‍ക്കുന്നതിനെതിരെ പ്രതിഷേധിച്ചാല്‍ അതിനര്‍ഥം ഗൌരിയമ്മ സിപിഎമ്മില്‍ പോകുന്നുവെന്നല്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.

ഇതിനിടെ യുഡിഎഫ് വിടുമെന്ന വാര്‍ത്ത ജെഎസ്എസ് നേതാക്കളായ എ.എന്‍. രാജന്‍ബാബുവും കെ.കെ. ഷാജു എംഎല്‍എയും നിഷേധിച്ചു.

ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന സ്വഭാവം തങ്ങള്‍ക്കില്ല. അഭിപ്രായഭിന്നതയുണ്ടെങ്കിലും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+