Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി മാഫിയയെ നിയന്ത്രിക്കുക വിഷമകരം: ഐസക്

Thomas Isaac
കാസര്‍കോട്: കേരള ഭാഗ്യക്കുറി നിരോധിക്കാതെ ലോട്ടറി മാഫിയകളെ നിയന്ത്രിക്കുക പ്രയാസമാണെങ്കിലും സംസ്ഥാന ലോട്ടറി നിര്‍ത്തലാക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

ലോട്ടറി മാഫിയകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഭൂട്ടാന്‍ ലോട്ടറി നേരിട്ട് നടത്താമെന്ന് ഭൂട്ടാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഇടനിലക്കാരെ ഒഴിവാക്കി എങ്ങനെ ലോട്ടറി നടത്താമെന്ന ആശയമാണ് ബിസിനസ് ഭൂട്ടാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്നോട്ടു വച്ചത്. കേരള ഭാഗ്യക്കുറി നടത്തുന്നതുപോലെ ഭൂട്ടാന്‍ ലോട്ടറി നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.

സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കുന്നതിനെക്കാള്‍ 25 ശതമാനം അധിക ലാഭവിഹിതം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്.ലാഭവിഹിതം പങ്കിട്ട് ലോട്ടറി നടത്താമെന്ന വാഗ്ദാനം ഭൂട്ടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ ഇക്കാര്യം മന്ത്രിസഭയില്‍ അവതരിപ്പിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.

ഭൂട്ടാനില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ ജനകീയ വികാരണം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോട്ടറി മാഫിയകളെ ഒഴിവാക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് എന്തു സഹായം ചെയ്യാനും കേരള സര്‍ക്കാര്‍ തയ്യാറാണ്.

മറ്റു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളുമെന്നും തോമസ് ഐസക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+