പിണറായി വര്‍ഗീയത ആയുധമാക്കുന്നു: മാണി

രാഷ്ട്രീയകാര്യങ്ങളില്‍ സഭകളും സമുദായ സംഘടനകളും ഇടപെടാന്‍ പാടില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന കുറ്റബോധവും പരാജയചിന്തയും കൊണ്ടുണ്ടാകുന്നതാണ്.
രാഷ്ട്രീയ രംഗത്തെ അപചയങ്ങള്‍ക്കെതിരെയും ജനകീയപ്രശ്‌നപരിഹാരത്തിനും വേണ്ടി പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇതിനെതിരെ തീട്ടൂരം കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല- മാണി പറഞ്ഞു.
സഭ ഒരിക്കലും ഇന്നയാള്‍ക്കു വോട്ടു ചെയ്യാന്‍ പറയില്ല. പിണറായി വിജയന്‍ ലക്ഷ്മണരേഖക്കുള്ളില്‍ നിന്നാല്‍ മതി, സഭയുടെ കാര്യങ്ങളിലേക്കു കടക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications