നടയിരുത്തിയ ആനയ്ക്കായി യദ്യൂരപ്പ 5.40ലക്ഷം നല്‍കി

2008 നവംബര്‍ മാസത്തിലാണ് ഗണപതിയെന്ന കൊമ്പനാനയെ യെദ്യൂരപ്പ രാജരാജേശ്വരക്ഷേത്രത്തില്‍ നടയിരുത്തിയത്.
കര്‍ണാടകത്തിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം തേടി കഴിഞ്ഞദിവസം ക്ഷേത്രസന്നിധിയിലെത്തിയ യെദ്യൂയൂരപ്പ ടി.ടി.കെ ദേവസ്വം അധികൃതരോട് ആനയുടെ ക്ഷേമാന്വേഷണം നടത്തിയിരുന്നു.
ഭക്ഷണത്തിനും ചികിത്സയ്ക്കുമായി ഒരു മാസം 22,500 രൂപ ഗണപതിക്ക് വേണമെന്ന് ദേവസ്വം അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് രണ്ടുവര്‍ഷത്തെ ചെലവ് കണക്കാക്കി 5.40 ലക്ഷം രൂപ മുഖ്യമന്ത്രി എത്തിച്ചത്.
മംഗലാപുരത്തെ ബിജെപി നേതാവ് ഗണേശനാണ് ശനിയാഴ്ച രാജരാജേശ്വര ക്ഷേത്രത്തിലെത്തി തുക ടിടികെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറിയത്












Click it and Unblock the Notifications