സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ചു
ലണ്ടന്‍: സിംബാബ്‌വെയില്‍ സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേമാസങ്ങള്‍ക്കിടയില്‍ ആറോളം പുരുഷന്മാരെയാണത്രേ സ്ത്രീകള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചത്.
ഇതിലുമേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും പരാതിയുമായി മുന്നോട്ടുവരാന്‍ പുരുഷന്മാര്‍ മടിയ്ക്കുന്നതാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പുറത്തുവന്ന ഒരു സംഭവത്തില്‍ ഒരു പൊലീസുകാരനാണ് പീഡിപ്പിക്കപ്പെട്ടത്.
മൂന്നു സ്ത്രീകള്‍ യാത്രചെയ്തിരുന്ന ഒരു ബസില്‍ കയറിയതിന് പിന്നാലെയാണ് ബുലാവയോയില്‍ നിന്നുള്ള പൊലീസുകാരന് പീഡനം നേരിടേണ്ടിവന്നത്. ബസിലുണ്ടായിരുന്ന സ്ത്രീകള്‍ തന്നെയാണത്രേ ഇയാളെ ബസില്‍ കയറാന്‍ ക്ഷണിച്ചത്.
കയറി ഇരുന്ന ഉടനേ ഒരു സ്ത്രീ മയക്കുമരുന്ന് അടങ്ങിയ തുണി മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നുവത്രേ. ബോധം വന്നപ്പോള്‍ സ്ത്രീകള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.
പിന്നീട് സ്ത്രീകള്‍ ഇയാളെ അടുത്തുള്ള നഗരത്തില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തുവത്രേ. സമാനമായ സംഭവങ്ങള്‍ തന്നെയാണ് ഹരാരെ, ഗ്വേരു, മസ്‌വിന്‍ഗോ എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിക്ക സംഭവങ്ങളിലും സുരക്ഷിത ലൈംഗികബന്ധത്തിനായി സ്ത്രീകള്‍ കോണ്ടങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ചില പരമ്പരാഗത ചടങ്ങുകള്‍ക്കായി പുരുഷ ബീജം ഉപയോഗിക്കുന്നത് ഇവിടെ പതിവാണത്രേ. ഇത്തരം ലക്ഷ്യം വച്ചായിരിക്കും സ്ത്രീകള്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ദാരിദ്ര്യത്തില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ ഇത്തരം ചടങ്ങുകളെ ആശ്രയിക്കുന്നവര്‍ സിംബാബ്‌വെയില്‍ ഏറെയുണ്ടെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications