ഓഹരി: കാളകൂറ്റന്മാര്‍ക്ക് കരുത്ത് പോര
മുംബൈ: ഒക്ടോബര്‍ പതിനൊന്നിന് ഇന്ത്യന്‍ വിപണികള്‍ മുകളിലേയ്ക്ക് തന്നെയായിരുന്നു. രാവിലെ വിപണി തുറന്നപ്പോള്‍ 168 പോയന്റാണ് സെന്‍സെക്സില്‍ കൂടിയത്. നിഫ്ടി 53 പോയന്റും കൂടി. പക്ഷേ ഈ നില നിലനിറുത്താനോ മെച്ചപ്പെടുത്താനോ കാളകള്‍ക്ക് കഴിഞ്ഞില്ല. എങ്കിലും കഴിഞ്ഞ രണ്ട് ദിവസം ഉണ്ടായതുപോലെ വിപണി താഴേയ്ക്ക് പോയില്ലെന്നത് ആശ്വാസമാണ്.
സെന്‍സെക്സ് 20,339.89 (+ 89.63)
നിഫ്ടി 6135.85 (+ 32.40)
ഈ നില തുടരാന്‍ സഹായിച്ചത് വിദേശ ഫണ്ടുകള്‍ തന്നെ. അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വിപണി താഴോട്ടടിച്ചേനെ. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്‍ബിഐ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഐസിഐസിഐ ബാങ്ക്, ഡിഎല്‍എഫ് എന്നിവയാണ് മികച്ച കയറ്റം കാണിച്ചത്.
രണ്ടാം പാദത്തില്‍ വിദേശ ഫണ്ടുകള്‍ കൂടുതല്‍ പണം ഇന്ത്യയിലേയ്ക്ക് ഒഴുക്കും. അതുകൊണ്ട് തന്നെ വിപണി അത്ര വേഗം താഴോട്ട് പോവില്ലെന്നാണ് പല വിപണി വദഗ്ദരും പറയുന്നത്.
എന്നാല്‍ ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ ത്രസിയ്ക്കുന്ന വിപണികളിലേയ്ക്ക് വന്‍ തോതില്‍ പണം എത്തിയത് മറ്റൊരു സാമ്പത്തിക പ്രശ്നത്തിന് കാരണമാവുമെന്ന വിദേശ വിദഗ്ദര്‍ അനുമാനിയ്ക്കുന്നുണ്ട്. ബ്രസീലിലെ ബോണ്ട്കളിലും, ചൈനയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഇന്ത്യയിലെ ഓഹരി വിപണിയിലുമാണ് ആയിരക്കണക്കിന് കോടി ഡോളര്‍ വിദേശ ഫണ്ടുകളും വിദേശ സമ്പന്നരും മുടക്കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications