ഗംഗ നദിയില്‍ ബോട്ട് മുങ്ങി 36 രണം
ബക്‌സര്‍ (ബിഹാര്‍): ഗംഗാനദിയില്‍ യാത്രാ ബോട്ടുമുങ്ങി 36 പേര്‍ മരിച്ചു. ബിഹാറിലെ ബക്‌സര്‍ ജില്ലയില്‍ ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് ദുരന്തമുണ്ടായത്.
ഉത്തര്‍പ്രദേശിലെ ദലുപൂരില്‍ നിന്നും വരികയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം എണ്‍പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായ ആറോളം പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 35 പേരെ മാത്രം കയറ്റാന്‍ ശേഷിയുള്ള ബോട്ടില്‍ ഇരട്ടിയിലധികം പേര്‍ കയറിയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications