യഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട്‌നേടി

കുതിരക്കച്ചവടം, ചാക്കിട്ടുപിടുത്തം എന്നീ അടവുകളിലൂടെ വിജയം ഉറപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതോടെ വിമതരെ അയോഗ്യരാക്കിക്കൊണ്ട് സ്പീക്കര്‍ ഞായറാഴ്ച രാത്രി ഉത്തരവിറക്കിയിരുന്നു. ഗവര്‍ണറുടെ താക്കീത് മറികടന്നു കൊണ്ടുള്ള സ്പീക്കറുടെ നീക്കമാണ് യഡിയൂരപ്പ സര്‍ക്കാരിനെ രക്ഷിച്ചത്. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ വിശ്വാസവോട്ട ്തുടങ്ങുന്നതിന് മുമ്പ് അയോഗ്യരാക്കപ്പെട്ട 16 വിമത എംഎല്‍എമാര്‍ നിയമസഭയിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചത് വന്‍ നിയമസഭാ മന്ദിരമായ വിധാന്‍ സൗധയില്‍ സംഘര്‍ഷത്തിനും വഴിതെളിച്ചു. പ്രവേശനകവാടത്തില്‍ വിമതരെ സെക്യൂരിറ്റി തടയുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റിവലയം ഭേദിച്ച് വിമതര്‍ സഭയ്ക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സംഘര്‍ഷത്തിനിടെ വിധാന്‍ സൗധയിലെ ജനാലയുടെ ചില്ല് തകര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ തളര്‍ന്നു വീണു.
11 ബിജെപി എം.എല്‍.എമാരെയും അഞ്ച് സ്വതന്ത്രരേയുമാണ് ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് സ്പീക്കര്‍ കെ.ജി ബോപ്പയ്യ അയോഗ്യരാക്കിയത്. വരും ദിവസങ്ങളില്‍ സ്പീക്കറുടെ നടപടി നിയമപ്രശ്‌നത്തിന് വഴിതെളിക്കുമെന്ന് ഉറപ്പാണ്. തിങ്കളാഴ് ച രാവിലെ മാത്രം അയോഗ്യരാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനാല്‍ കോടതിയെ സമീപിക്കാനുള്ള അവസരവും വിമതര്‍ക്ക് ലഭിച്ചില്ല.
ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കിയ അടവുകള്‍ ഇരുപക്ഷവും പയറ്റിയ ബലപരീക്ഷണത്തില്‍ താത്കാലിക ജയം ബിജെപി നേടിയെങ്കിലും ഇനിയുള്ള നാളുകള്‍ വന്‍ നിയമയുദ്ധത്തെയാവും സ്പീക്കര്‍ക്കും സര്‍ക്കാരിനും നേരിടേണ്ടി വരിക.












Click it and Unblock the Notifications