അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ഹൈക്കോടതിയില്‍
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 16 വിമത എംഎല്‍എമാര്‍ തങ്ങളെ അയോഗ്യരാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സ്പീക്കറുടെ തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റീസ് ജെഎസ് ഖേഹര്‍ തലവനായുള്ള ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
കര്‍ണാടകയിലെ യഡൂരപ്പ സര്‍ക്കാരിനെതിരെ നീങ്ങിയ 16 വിമത എംഎല്‍എമാരെ സ്പീക്കര്‍ കെജി ബൊപ്പയ്യ ഞായറാഴ്ച രാത്രി അയോഗ്യരാക്കിയിരുന്നു. 11 ബി.ജെ.പി എം.എല്‍.എമാരെയും, അഞ്ചു സ്വതന്ത്ര എം.എല്‍.എമാരെയുമാണ് കൂറുമാറ്റ നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടിയ്ക്ക് നിയമസാധുതയില്ലെന്നാണ് വിലയിരുത്തലുകള്‍.












Click it and Unblock the Notifications