കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ

120 എംഎല്‍എമാര്‍ സര്‍ക്കാരിനെതിരാണെന്നും തിങ്കളാഴ്ച നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പ് പ്രഹസനമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.
കര്‍ണാടക നിയമസഭയില്‍ തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ട് തേടല്‍ സുതാര്യമല്ലെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ഏകപക്ഷീയമായാണ് ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്.
യഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശബ്ദവോട്ടോടെ വിശ്വാസവോട്ട് നേടിയതു വിവാദമായിരുന്നു. എതിര്‍പക്ഷത്തുള്ള 119 പേര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയില്‍ വിപ്പ് ലംഘിച്ചാല്‍ മാത്രം ബാധകമാകുന്ന കൂറുമാറ്റ നിയമം സ്പീക്കര്‍ ദുര്‍വ്യാഖ്യാനം ചെയ്തതായി പ്രതിപക്ഷം ഗവര്‍ണറെ ബോധിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ കേന്ദ്രത്തിനയച്ചത്.












Click it and Unblock the Notifications