Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലുടമ അപമാനിച്ചെന്ന് വിദേശയുവതി

ജോധ്പൂര്‍: ഹോട്ടലില്‍ താമസത്തിനെത്തിയ വിദേശ യുവതിയെ ഹോ്ട്ടല്‍ ഉടമ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി.

ജോധ്പൂര്‍ നഗരത്തിലെ ഒരു ഹോട്ടലുടമയ്‌ക്കെതിരെ നെതര്‍ലാന്റ് സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരത്തിലാണ് വിനോദസഞ്ചാരത്തിനെത്തിയ യുവതി നരേന്ദ്ര സിങിന്റെ ഹോട്ടലില്‍ മുറിയെടുത്തത്.

ഒക്ടോബര്‍ 8ന് രാത്രിയില്‍ മദ്യപിച്ച നിലയില്‍ ഇയാള്‍ വന്ന് യുവതി താമസിക്കുന്ന മുറിയുടെ വാതിലിന് മുട്ടിയത്രേ. ശബ്ദം കേട്ട് ഭയന്ന യുവതി വാതില്‍ തുറന്നില്ല. പിന്നീട് ഇയാള്‍ വാതിലില്‍ ശക്തിയായി മുട്ടുകയും വാതില്‍ പൊളിച്ച് അകത്ത് കയറാന്‍ ശ്രമിക്കുകയും ചെയ്തുവത്രേ.

മാത്രമല്ല വാതില്‍ തുറക്കാതിരുന്നാല്‍ ഇന്ത്യ വിടുന്നതിന് മുമ്പ് ശരിപ്പെടുത്തുമെന്ന ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഇരുപത്തിനാലുകാരിയായ യുവതി പറയുന്നു. താന്‍ സഹായത്തിനായി ഒച്ചവെച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

പിന്നീട് മുറിയില്‍ കഴിയാന്‍ ഭയം തോന്നിയ ഇവര്‍ കുളിമുറിയില്‍ കയറി വാതില്‍ പൂട്ടി ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നുവത്രേ. പിറ്റേദിവസം നേരം പുലര്‍ന്ന് താന്‍ പുറത്തെത്തിയപ്പോള്‍ തലേദിവസം വാതില്‍ തുറക്കാത്തതിന്‍െ പേരില്‍ നരേന്ദ്ര സിങ് തന്നെ മര്‍ദ്ദിച്ചുവെന്നും ഹോട്ടല്‍ മാനേജരോട് പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും ഇവര്‍ പറയുന്നു.

ഞായറാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. നരേന്ദ്രസിങിനെ പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+