Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുപ്പതി ഭഗവാന് ശങ്കരാചാര്യരുടെ വക സ്വര്‍ണകിരീടം

കാഞ്ചീപുരം: തിരുപ്പതി തിരുമല വെങ്കിടേശ്വരന് കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി പതിന്നാലര കിലോയുള്ള സ്വര്‍ണകിരീടം സമര്‍പ്പിക്കും.

തിരുപ്പതി ദേവന് സമര്‍പ്പിക്കാന്‍ രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് വജ്രങ്ങള്‍ പതിപ്പിച്ച കിരീടം നിര്‍മിച്ചത്. മൂന്നടി വലിപ്പത്തിലാണ് കിരീടം പണിതിരിക്കുന്നത്.

ഒക്ടോബര്‍ 19ന് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഭരണംകൈയാളുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ക്ക് കിരീടം കൈമാറുമെന്നു ജയേന്ദ്ര സരസ്വതി പറഞ്ഞു. 22ന് പ്രത്യേക പൂജകള്‍ക്കും ശേഷം കിരീടം വിഗ്രഹത്തില്‍ ചാര്‍ത്തും.

ഇതുകൂടാതെ ജയേന്ദ്രസരസ്വതിയുടെ മുന്‍ഗാമിയായിരുന്ന മഹാ പെരിയവാള്‍ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികളുടെ സ്മരണാര്‍ത്ഥം ഒരു സ്വര്‍ണ രഥവും കാഞ്ചീപുരം ആശ്രമത്തിന് വേണ്ടി തയ്യാറാവുന്നുണ്ട്.

ബാംഗ്ലൂരിലാണ് രഥത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ 11ന് ഇത് കാഞ്ചീപുരത്ത് എത്തിക്കും. പെരിയവാള്‍ക്ക് വേണ്ടി നടത്തുന്ന പൂജകളിലെല്ലാം ഈ രഥത്തിന് പ്രാധാന്യമുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+