16 എംഎല്‍എമാരെ അയോഗ്യരായി പ്രഖ്യപിച്ചു

മന്ത്രിമാര്‍ ഉള്‍പെടെ ഒരു സംഘം എംഎല്‍എമാര്‍ സര്‍ക്കാരിന് എതിരേ തിരിഞ്ഞതോടെയാണ് വിശ്വാസവോട്ടിന് കളമൊരുങ്ങിയത്. വിമതര്‍ക്ക് എതിരെ എടുക്കുന്ന തീരുമാനങ്ങള്‍, ഭരണഘടനാപരമായിരിക്കണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
തന്റെ നിര്‍ദ്ദേശം അവഗണിച്ച് നിയമസഭാംഗങ്ങളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ തന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി വിശ്വാസവോട്ട് തേടുന്ന തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിയ്ക്കാന്‍ അനുവാദം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.
മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയുടേത് ഏകാധിപത്യ ഭരണമെന്ന ആരോപണവും കക്ഷിരഹിതരെ മന്തിസഭയില്‍ നിന്ന് പുറത്താക്കിയതുമാണ് വിമത നീക്കത്തിന് തിരികൊളുത്തിയത്. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 അംഗബലമാണ് വേണ്ടത്. നിലവില്‍ 107 അംഗ സംഘത്തിന്റെ ഭൂരിപക്ഷമാണ് യെഡിയൂരപ്പ സര്‍ക്കാരിന് ഉളളത്. 16 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതോടെ നിയമസഭയുടെ അംഗബലം 208ആയിട്ടുണ്ട്. ഇതേ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 107 എംഎല്‍എമാരുമായി ബിജെപി ഭരണം നിലനിര്‍ത്തിയേക്കും.












Click it and Unblock the Notifications