വീട്ടമ്മയുടെ മുഖത്ത് അക്രമികള്‍ ആഡിയൊഴിച്ചു
കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടിയ്ക്കടുത്ത് ചേന്നംപള്ളിയിലാണ് സംഭവം നടന്നത്.
ചേന്നംപള്ളിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഷീല(39)യുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. തിങ്കളാഴ്ച കാലത്ത് പത്തേകാലോടെയാണ് സംഭവം നടന്നത്.
വെള്ള മാരുതി വാനില്‍ വന്ന അക്രമികള്‍ വീട്ടിനകത്ത് കയറി ഷീലയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം കടന്നുകളയുകയായിരുന്നു. ഉടന്‍തന്നെ ഷീലയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
സംഭവം അറിഞ്ഞയുടന്‍ തന്നെ അയല്‍വാസികള്‍ സമീപപ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ വിവിരം നല്കിയിരുന്നു. വെള്ള മാരുതി വാന്‍ കസ്റ്റഡിയിലെടുക്കാന്‍ വയര്‍ലെസ് വഴി നിര്‍ദേശം നല്കിയതിനെ തുടര്‍ന്ന് പോലീസ് എല്ലാ വഴികളിലും തെരച്ചില്‍ നടത്തി വരികയാണ്.
ആക്രമണം നടക്കുമ്പോള്‍ ഷീലയുടെ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. അക്രമികളെ ഷീലയ്ക്ക് അറിയുമോയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications