സഭകളെ വിഭജിക്കാന്‍ സിപിഎം ശ്രമം: പൗവ്വത്തില്‍
കൊച്ചി: ക്രൈസ്തവ സഭകളെ വിഭജിക്കാനുള്ള തന്ത്രമാണ് സിപിഎം നടത്തുന്നതെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍ ആരോപിച്ചു.
ക്രൈസ്തവ സഭകള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ളോട് പ്രതികരിക്കുകയായിരുന്നു പൗവ്വത്തില്‍.
കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സഭകള്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് മാര്‍ ജോസഫ് പൗവ്വത്തില്‍ പ്രതികരിച്ചത്.
സഭയെ രണ്ടു തട്ടിലാക്കാനും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനുമാണ് സിപിഎം ശ്രമിക്കുന്നതെന്ന് മനോരമ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സഭയുടെ കൂട്ടായ്മയെ കുറിച്ച് സിപിഎമ്മിന് അറിയില്ലെന്നും സഭ സിപിഎമ്മിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പിണറായി വിജയന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മതനേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ഇതിന് എതിര്‍ പ്രസ്താവനകളുമായി കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയും കെപിസിസി പ്‌സിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.












Click it and Unblock the Notifications