56കാരനെ ബന്ധുക്കള്‍ വെട്ടിക്കൊന്നു
ആലുവ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ആലുവയ്ക്കടുത്ത് മനയ്ക്കകുടിയില്‍ വേള്ളേമ്പിള്ളി വീട്ടില്‍ ദേവസ്സി മകന്‍ വര്‍ഗീസാ(55)ണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി 11 മണിയോടെ വീടിന്റെ മുന്നില്‍വച്ചാണ് പിതൃസഹോദരന്റെ മക്കളാണ് ഇയാളെ വെട്ടിയത്.
അശോക മില്ലിലെ ജീവനക്കാരനായിരുന്ന ജോയി സിപിഎം മനയ്ക്കപ്പടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. ചൂര്‍ണിക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബന്ധുക്കളായ മൂന്നുപേര്‍ ചേര്‍ന്ന് ജോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുവളപ്പിലെ കുളത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ജോയിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ മകന്‍ കുഞ്ഞപ്പനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റിയിലെടുത്തു.












Click it and Unblock the Notifications