കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിയ്ക്ക് യുഡിഎഫിലേയ്ക്ക് വരാം: ഉമ്മന്‍ ചാണ്ടി

  • By Lakshmi
Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മുമായി വഴിപിരിഞ്ഞ മഞ്ഞളാംകുഴി അലി യുഡിഎഫിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.

ആത്മാര്‍ഥതയുള്ളവര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയില്ലെന്ന് അലിയുടെ തീരുമാനത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സിപിഎം നേതൃത്വത്തില്‍ അണികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പൊതുപ്രവര്‍ത്തനത്തിന് അലി ഒരു മുതല്‍ക്കൂട്ടാണ്. യുഡിഎഫിലേക്ക് വരുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അലി തന്നെയാണ് തീരുമാനം കൈക്കൊള്ളേണ്ടത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതിനിടെ മുസ്ലീം ലീഗ് വീണ്ടും അലിയെ ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ലീഗ് ജനറര്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് അലിയെ വീണ്ടും ക്ഷണിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട്ത് അലിയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പുതന്നെ മഞ്ഞളാംകുഴി അലിയെപ്പോലെ സമൂഹത്തില്‍ നിലയും വിലയുമുള്ളവരെ ലീഗ് സ്വാഗതം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X