മഞ്ഞളാംകുഴി അലി എംഎല്‍എ രാജിപ്രഖ്യാപിച്ചു

പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താന്‍. ഇത്രയും കാലം പാര്‍ട്ടിയുടെ ആട്ടുംതുപ്പും സഹിച്ച് സിപിഎമ്മില്‍ നിന്നു. ഇനി അത് വയ്യ. വിഎസ് പക്ഷമെന്ന് മുദ്രകുത്തി തനിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുകയാണ് സിപിഎം ചെയ്തത്. രണ്ടുവര്‍ഷം മുമ്പ് ഒരു പത്രത്തില്‍ വന്ന അഭിമുഖത്തിന് ശേഷമാണ് പാര്‍ട്ടി ഒഴിവാക്കി തുടങ്ങിയത്. എന്നാല്‍ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങളാണ് വന്നതെന്ന്് അഭിമുഖത്തിന്റെ സിഡി സഹിതം പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു.
ഇനി മങ്കടയിലെ ജനങ്ങള്‍ക്ക് വേണ്ടി അവരില്‍ ഒരാളായി പ്രവര്‍ത്തിക്കും. സ്വതന്ത്രനായി തുടരുമെന്നാണ് പറഞ്ഞതെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സഹായിച്ച ചിലരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും അലി പറഞ്ഞു.
താനല്ല സിപിഎമ്മിന്റെ അടിമാന്തുന്നത്, വിജയരാഘവനെപ്പോലെയുള്ള പാര്‍ട്ടിക്കകത്തുള്ളവര്‍ തന്നെ അത് നന്നായി ചെയ്യുന്നുണ്ട്. താന്‍ കച്ചവടക്കാരനാണ്. രാഷ്ട്രീയത്തില്‍ കച്ചവടം നടത്തുന്നില്ല. അത് നടത്തുന്ന പാര്‍ട്ടി നേതാക്കളാണ് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
അടുത്ത അസംബ്‌ളി തിരഞ്ഞെടുപ്പില്‍ എന്തു ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കും. കുഞ്ഞാലിക്കുട്ടിയും ആര്യാടന്‍ മുഹമ്മദും യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ സ്വതന്ത്ര നിലപാട് തുടരുമെന്നും അലി വ്യക്തമാക്കി.












Click it and Unblock the Notifications