യുഡിഎഫ് സീറ്റ് വിഭജനത്തിനെതിരെ ടിഎം ജേക്കബ്
തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ സീറ്റുകള്‍ വേണ്ട വിധം പങ്കുവയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ടി.എം.ജേക്കബ്.
കക്ഷികളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഘടകക്ഷികള്‍ക്കു വേണ്ടത് നല്‍കിയെന്നു വരുത്താനുള്ള ശ്രമം മാത്രമാണു മുന്നണിയിലുണ്ടായത്. നല്‍കിയ സീറ്റുകളില്‍ പലതിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയാണ്- ജേക്കബ് ചൂണ്ടിക്കാട്ടി.
പരാതികള്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. പ്രതികരണ ശേഷിയില്ലാത്ത ഒരു പാര്‍ട്ടിയും പ്രതികരണ ശേഷിയില്ലാത്ത ഒരു നേതൃത്വവുമാണ് തങ്ങളുടേതെന്ന് ആരും കരുതേണ്ടെന്നും ജേക്കബ് തൊടുപുഴയില്‍ പറഞ്ഞു












Click it and Unblock the Notifications