കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തുകളുടെ സമ്മേളനത്തില്‍ നിയാമിന് ഭാഗ്യജനനം

  • By Super
Google Oneindia Malayalam News

Lucky Baby with Mom
ലണ്ടന്‍: പത്തുകളുടെ അപൂര്‍വ്വസമ്മേളന ദിവസമായ ഒക്ടോബര്‍ 10ന് ഞായറാഴ്ച ലോകമൊട്ടുക്കും നടന്ന പ്രവസങ്ങള്‍ക്ക് കണക്കില്ല. ദമ്പതിമാരില്‍ പലരും തങ്ങളുടെ കണ്‍മണികള്‍ ഭാഗ്യദിനത്തില്‍ത്തന്നെ ജനിക്കണമെന്നാഗ്രഹിച്ച് ശസ്ത്രക്രിയയെന്ന മാര്‍ഗം തേടി.

അങ്ങനെ ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടന്ന ദിവസങ്ങളില്‍ ഒന്നായി ഒക്ടോബര്‍ 10മാറുകയും ചെയ്തു. എന്നാല്‍ വെസ്റ്റ് മിഡ്‌ലാന്റില്‍ ഒരു കുഞ്ഞു പിറന്നു. ഞായറാഴ്ച കാലത്ത് 10.10ന്, അച്ഛനമ്മമാര്‍ അവളെ നിയാം ബോണ്ട് എന്ന വിളിച്ചു.

അതേ ഭാഗ്യജാതകമാണ് നിയാമിന്റേത് ശസ്ത്രക്രിയയൊന്നും കൂടാതെയാണ് നിയാം ജനിച്ചത്. വളരെ സാധാരണമായ പ്രസവമായിരുന്നു നിയാമിന്റെ അമ്മയുടേത്, ശരിയ്ക്കും നാച്ചുറല്‍ ലക്കി ബേബി.

മിക്കവരും ഭാഗ്യദിനത്തില്‍ കുഞ്ഞുജനിക്കാന്‍ ശസ്ത്രക്രിയയുടെ വഴിതേടിയപ്പോള്‍ നിയാമിന്റെ അച്ഛനുമമ്മയും ഇതൊന്നും ചെയ്തില്ല, പക്ഷേ ഭാഗ്യമൂഹൂര്‍ത്തമായ പത്തുകളുടെ സമ്മേളനസമയത്ത് തന്നെ നിയാം ജനിച്ചു.

ഈ സമയത്ത് തന്നെ നിയാം ജനിക്കണമെന്ന് പ്രകൃതിയ്‌ക്കൊരു നിര്‍ബ്ബന്ധമുള്ളപോലെ, എട്ടാഴ്ച കഴിഞ്ഞ് ജനിക്കേണ്ട നിയാം അതിന് മുമ്പേ പത്തുകളുടെ അപൂര്‍വ്വസമ്മേളന സമയത്ത് തന്നെ ജനിച്ചുവീണു.

കാണാന്‍ വളരെ ചെറുതെങ്കിലും നിയാം വളരെ ഓമനത്തമുള്ളവളാണെന്ന് ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് മിഡ്‌ലാന്റിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡിലെ ഗുഡ് ഹോപ് ഹോസ്പിറ്റലിലാണ് നിയാം ജനിച്ചത്.

നിയാമിന്റെ അമ്മയായ കീലിയ്ക്ക് പ്രസവത്തിനിടെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും നിയാം ജനിച്ചുവീണപ്പോള്‍ സമയം കൃത്യം 10.10. എട്ടാഴ്ച നേരത്തേ ജനിച്ചതുകൊണ്ടുതന്നെ നിയാമിന് പരിചണരങ്ങളും ഏറെ വേണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X