കോടതിയില്‍ മുസ്ലീം യുവതിയുടെ മുഖാവരണം മാറ്റിച്ചു
ലണ്ടന്‍: വിചാരണയ്ക്കിടെ ഗര്‍ഭിണിയായ മുസ്ലീം യുവതിയോട് ബ്രിട്ടീഷ് കോടതി മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവിനെതിരെ ഇവര്‍ നല്‍കിയ പീഡനക്കേസിന്റെ വിചാരണയ്ക്കിടെയാണ് വാദിയായ യുവതിയുടെ മുഖഭാവങ്ങള്‍ കാണണമെന്നും അതിനായി മുഖാവരണം മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടത്.
ആദ്യം കോടതിയുടെ ആവശ്യം പരാതിക്കാരിയായ ജോര്‍ജിന റിച്ചാര്‍ഡ്‌സ് അംഗീകരിച്ചില്ല, എന്നാല്‍ മുഖഭാവങ്ങള്‍ കാണാതെ ഇവര്‍ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ മനസ്സില്ലാമനസ്സോടെ അവര്‍ മുഖാവരണം മാറ്റുകയായിരുന്നു.
ഇവരുടെ ആവശ്യം കണക്കിലെടുത്ത് അന്യപുരുഷന്മാര്‍ മുഖം കാണാതിരിക്കാന്‍ ഒരു സ്‌ക്രീനിന് പിന്നില്‍ വച്ച് ഇവരുടെ മൊഴി കേള്‍ക്കാന്‍ മജിസ്‌ട്രേട്ടുമാര്‍ തയ്യാറായതോടെ കൂടുതല്‍ പ്രശ്‌നമാവാതെ കാര്യം പരിഹരിക്കപ്പെട്ടു.
ഈ പ്രശ്‌നത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി നടപടികള്‍ ഒരു മണിക്കൂറോളം വൈകിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കോടതി നടപടികള്‍ക്കിടയില്‍ പ്രതികളുടെയും വാദികളുടെയും യഥാര്‍ത്ഥ മാനസികാവസ്ഥ അറിയണമെങ്കില്‍ അവരുടെ മുഖഭാവങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും മുഖാവരണം മാറ്റാന്‍ മുസ്ലീം സ്ത്രീകള്‍ തയ്യാറായില്ലെങ്കില്‍ അവര്‍ നല്‍കുന്ന തെളിവുകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കില്ലെന്നും കോടതി വൃത്തങ്ങള്‍ പറഞ്ഞു.
കോടതി നടപടികള്‍ക്കുശേഷം പുറത്തെത്തിയ ജോര്‍ജിന മുഖാവരണം മാറ്റാന്‍ പറഞ്ഞത് തനിക്ക് അല്‍പം വിഷമമുണ്ടാക്കിയെന്നും പക്ഷേ കേസ് മുന്നോട്ടുപോകാന്‍ ഇതാവശ്യമായതുകൊണ്ട് താനതിന് തയ്യാറാവുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications