ഡൊകൊമൊയുടെ 3ജി ദീപാവലിയോടെ
ദില്ലി: ടാറ്റ ഡൊകൊമൊയുടെ 3ജി സേവനം ദീപാവലിയോടെ ലഭ്യമാവും, നവംബര്‍ അഞ്ചിനാണ് ദീപാവലി.
സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളില്‍ 3ജി സേവനം നല്കുന്ന ആദ്യ സ്ഥാപനം ആയിരിയ്ക്കും ടാറ്റ ഡൊകൊമൊ. മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കള്‍ ഒന്നും തന്നെ 3ജി സേവനം തുടങ്ങുന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല.
അതിവേഗ ഇന്റര്‍നെറ്റ്, വീഡിയൊ കോണ്‍ഫറന്‍സിംഗ് തുടങ്ങിയ ഉയര്‍ന്ന ശ്രേണിയിലെ 3ജി സേവനങ്ങളായിരിയ്ക്കും ഒക്ടോബര്‍ അഞ്ചോടെ ആരംഭിയ്ക്കുകയെന്ന് കമ്പനിയുടെ മൊബിലിറ്റി ബിസിനസ് വിഭാഗം എക്സിക്യൂട്ടീവ് പ്രസിഡണ്ട് ദീപക് ഗുലാത്തി വ്യക്തമാക്കി. ഇന്ത്യയിലെ 3 ജി സേവനം മികച്ചതാക്കാന്‍ ജപ്പാന് കമ്പനിയായ എന്‍ടിടി ഡൊകൊമൊ വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നുണ്ട്. ജപ്പാനില്‍ ഇപ്പോള്‍ ഉപയോഗത്തിലുള്ള പല 3ജി സേവനങ്ങളും വൈകാതം ഇവിടെയും നടപ്പാക്കും.
മഹാരാഷ്ട്രം, ഗുജറാത്ത്, കര്‍ണാടകം, കേരളം, ഹരിയാന, ഉത്തര്‍പ്രദേശ് (വെസ്റ്റ്), രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഡൊകൊമൊ 3ജി സേവനം ആദ്യം നടപ്പാക്കുന്നത്. 3ജി നിരക്കുകള്‍ എന്തായിരിയ്ക്കുമെന്നത് ഇതുവരെ ഡൊക്കൊമൊയും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഉപയോക്തൃ സൗഹൃദ നിരക്കുകളായിരിയ്ക്കുമെന്നാണ് അധികൃതര്‍ക്ക് പറയാനുള്ളത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications