ഐടി കമ്പനികള്‍ ഈ വര്‍ഷം 90000 പേരെ നിയമിയ്ക്കും
കൊല്‍ക്കത്ത: ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികള്‍ ഈ വര്‍ഷം 90,000 പേരെ പുതിയതായി നിയമിയ്ക്കം. സോഫ്ട്‍വേര്‍ വ്യവസായ മേഘലയുടെ ഇന്ത്യയിലെ സംഘടനയായ നാസ്‍കോമാണ് ഇതി വെളിപ്പിടുത്തിയത്.
കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിയമനങ്ങള്‍ കാര്യമായി നടന്നില്ല. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രൊ എന്നീ കമ്പനികളാണ് കുറഞ്ഞത് 90,000 പേരെ നിയമിയ്ക്കാന്‍ പദ്ധതിയിടുന്നത്. 2008 ന് ശേഷം ഇത് ആദ്യമായാണ് കമ്പനികള്‍ വന്‍തോതില്‍ നിയമനം നടത്തുന്നത്.
സെപ്തംബറില്‍ വന്‍തോതില്‍ നിയമനം നടന്നതായി നിയമനം നടത്തുന്ന കണ്‍സല്‍ട്ടന്റ് സ്ഥാപനങ്ങളും മനുഷ്യ വിഭവ മാനേജ്മെന്റ് വിദഗ്ദരും പറയുന്നു. ഇപ്പോള്‍ കാണുന്ന വര്‍ദ്ധിച്ച നിയമന രീതി തുടരാനാണ് സാദ്ധ്യത. പല കമ്പനികളും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് - സെപ്തംബര്‍ മാസങ്ങളില്‍ നടത്തിയതിനേക്കാള്‍ 50 ശതമാനം അധികം നിയമനം നടത്തിയിട്ടുണ്ട്. പൊതുവേ നിയമനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 20 ശതമാനംവരെ കൂടിയിട്ടുണ്ട്.
പല വിദേശ സോഫ്റ്റ്വെയര്‍ കമ്പനികളും ചെലവ് കുറഞ്ഞ ഇന്ത്യപോലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ലാഭം കൂട്ടാന്‍ അതല്ലാതെ വഴിയില്ലെന്നതാണ് മാനേജമെന്റ് കമ്പനികളെ ഇത്തരം നിയമനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിയ്ക്കുന്നത്.












Click it and Unblock the Notifications