ഓഹരി വിപണി താഴോട്ട്
മുംബൈ: ഒക്ടോബര്‍ 12 ചൊവ്വാഴ്ച വിപണി തുടക്കം മുതല്‍ തന്നെ താഴോട്ടായിരുന്നു. ഉച്ചയോടെ പ്രഖ്യാപിച്ച ഐഐപി നമ്പര്‍ (ഇന്‍ഡക്സ് ഓഫ് പ്രൊഡക്ഷന്‍) അത്ര മെച്ചമല്ലാതായിരുന്നത് വിപണിയെ വീണ്ടും താഴോട്ടടിച്ചു. അല്ലെങ്കില്‍ അല്പം ഒരു കയറ്റം ഉണ്ടാവാനുള്ള സാദ്ധ്യത ഇല്ലാതാക്കി.
സെന്‍സെക്സ് 20,203.34 (-136.55)
നിഫ്ടി 6090.90 (-44.95)
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഐഐപി വളര്‍ച്ച 5.6 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം 10.6 ശതമാനമായിരുന്നു. ഈ കുറവാണ് വിപണിയെ ക്ഷീണത്തിലാക്കിയത്.
റിയാല്‍റ്റി, മെറ്റല്‍ രംഗങ്ങളിലെ ഓഹരികളാണ് താഴോട്ട് പോയത്. യൂറോപ്യന്‍ വിപണിയും അത്ര മെച്ചമായല്ല ഉച്ചയായപ്പോള്‍ തുറന്നത്.












Click it and Unblock the Notifications